bjp

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പി.എസ് കവല - ചുടുകാട്ടുംപുറം റോഡ് നിർമ്മാണം പാതിവഴിയിലാക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ പി.ഡബ്ല്യു.ഡി അസി.എൻജിനിയറെ തടഞ്ഞുവച്ചു .

തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് മെമ്പർ വിജയമ്മ ലാലുവിന്റെയും പതിനഞ്ചാം വാർഡ് മെമ്പർ വിമൽ രവീന്ദ്രന്റെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ടൂറിസം സർക്യൂട്ട് ലിങ്ക് റോഡ് പദ്ധതിയിൽ റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കാമെന്ന് അസി.എൻജിനീയർ ഷൈന ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.