വള്ളികുന്നം: കടുവുങ്കൽ കുളത്തിന്റെ വടക്കതിൽ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ മൂന്നാമത് പുനഃപ്രതിഷ്ഠാ വാർഷികവും ഉത്രട്ടാതി മഹോത്സവവും ഇന്നും നാളെയുമായി നടക്കും.ഇന്ന് രാവിലെ 8ന് ഭാഗവതപാരായണം, വൈകിട്ട് 5ന് തിരുമുമ്പിൽ പറ.ഉത്രട്ടാതി മഹോത്സവദിനമായ നാളെ രാവിലെ 6ന് പൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, 3 മുതൽ തിരുമുമ്പിൽ പറ,വൈകിട്ട് 5 ന് താലപ്പൊലി ഘോഷയാത്ര,7ന് ചികിത്സാധനസഹായ വിതരണം, തുടർന്ന് തിരുമുമ്പിൽ പറ.