മാവേലിക്ക :വിശ്വഹിന്ദു പരിഷത്ത് കേരള ഘടകം ആരംഭിച്ച മഹാ സമ്പർക്ക യജ്ഞത്തിന്റെ ചെങ്ങന്നൂർ ജില്ലാതല ഉദ്ഘാടനം സ്വാതന്ത്യ സമര സേനാനി ഗംഗാധര പണിക്കർ നിർവ്വഹിച്ചു. അദ്ധ്യാത്മികതയിലൂടെ നവകേരള സൃഷ്ടിയെന്ന സന്ദേശമുയത്തിയാണ് രണ്ട് മാസം സമ്പർക്ക യജ്ഞം നടത്തുന്നത്. ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.അനിൽ വിളയിൽ, സംഘടനാ സെക്രട്ടറി അനീഷ് കൃഷ്ണൻ, പ്രചാർ പ്രമുഖ് സുജിത്ത് വെട്ടിയാർ, മാവേലിക്കര പ്രഖണ്ഡ് സെക്രട്ടറി സന്തോഷ് എന്നിവർ പങ്കെടുത്തു.