മാവേലിക്കര : രാജാ രവിവർമ്മ ഫൈൻ ആർട്സ് കോളേജിൽ പെയിന്റിംഗ്, പ്രിന്റ് മേക്കിംഗ്, സിറാമിക്, പോസ്റ്റർ ഡിസൈൻ ക്യാമ്പായ ഒബ്ജെക്ടിഫൈ സബ്ജെക്ടി ഫൈ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് വരയ്ക്കാനുള്ള കാൻവാസ് നൽകികൊണ്ട് ആർട്ട്‌ ഹിസ്റ്റോറിയനും അദ്ധ്യാപികയുമായ പ്രീതി ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് സുനി അദ്ധ്യക്ഷയായി. യോഗത്തിൽ അപ്ലൈഡ് ആർട്ട്‌ വിഭാഗം മേധാവി വി.രൺജിത്ത് കുമാർ, അദ്ധ്യാപകരായ ശ്രീകാന്ത് രവി, വി.എം.ബിനോയ്‌ , പ്രകാശൻ, റോബർട്ട്‌, സുനിൽ ലാൽ, ശ്രീജിത്ത്‌, ആദർശ്, ചെയർപേഴ്സൺ നവ്യ എന്നിവർ സംസാരിച്ചു.