 
അരൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ടിപ്പർ ലോറി ഇടിച്ച് കെട്ടിട നിർമ്മാണ തൊഴിലാളി മരിച്ചു. എഴുപുന്ന കുമ്പളത്തറ വീട്ടിൽ രവി (69) ആണ് മരിച്ചത്.ദേശീയപാതയിൽ എരമല്ലൂർ മിഥില ഹോട്ടലിന് സമീപം ഇന്നലെ രാവിലെ 10.30 ന് ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ രവിയെ ഉടൻ നെട്ടൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തു നിന്നും ചുങ്കത്തേക്ക് എം.സാൻഡുമായി പോകുകയായിരുന്നു ടിപ്പർ ലോറി. ഭാര്യ: കുഞ്ഞമ്മിണി. മക്കൾ:രമ്യ,രാഹുൽ. മരുമകൻ: ഗിരീഷ്. അരൂർ പൊലീസ് കേസെടുത്തു