
മാരാരിക്കുളം: കാട്ടൂർ പുതിയവീട്ടിൽ ഹനുമൽ ക്ഷേത്രത്തിൽ ഹനുമൽ ചാലീസ മഹാജപയജ്ഞവും ആഞ്ജനേയഹോമവും ആരംഭിച്ചിട്ട് മൂന്ന് വർഷം പൂർത്തിയായി. ആഞ്ജനേയഹോമവും
ഹനുമാന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥമായ ഹനുമൽ ചാലീസ ജപയജ്ഞവും മാസത്തിലെ ആദ്യ ബുധനാഴ്ചയാണ് നടത്തിവരുന്നത്.ഹനുമൽചാലീസ ജപയജ്ഞത്തോടോപ്പം ഉദ്ദിഷ്ടകാര്യസിദ്ധിക്കായി നടത്തുന്നതാണ് ആഞ്ജനേയഹോമം. ഇന്നലെ നടന്ന ചാലീസയ്ക്ക് വയലിനിസ്റ്റ് ഡോ.ബിജു മല്ലാരി ദീപ പ്രകാശനം നടത്തി.ആലപ്പുഴ നോർത്ത് സി.ഐ.വിനോദ്,ക്ഷേത്രം പ്രസിഡന്റ് എം.വി.രാജേന്ദ്രൻ,സെക്രട്ടറി പി.ഡി.ബാഹുലേയൻ എന്നിവർ പങ്കെടുത്തു.