photo

ചേർത്തല : മുഹമ്മ ആര്യക്കര ശ്രീ ഭഗവതീ ക്ഷേത്രം ദേവസ്വത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നേടിയ തണ്ണീർമുക്കം തെക്ക് വില്ലേജ് ഓഫീസർ ഇ.ആർ.അനുപമയെ ആദരിച്ചു.ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ പൊന്നാടയണിയിച്ചു. എ.ബി.വി.എച്ച്.എസ്.എസ് സ്‌കൂൾ മാനേജർ ജെ. ജയലാൽ ഉപഹാരം നൽകി. മുഹമ്മ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, വി.എസ്. സുരേന്ദ്രൻ,ബിജു ശാന്തി,ബൈജു മോഹൻദാസ്, ബിജു എന്നിവർ പങ്കെടുത്തു.ദേവസ്വം പ്രസിഡന്റ് എൻ.കെ.അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദേവസ്വം സെക്രട്ടറി സി.എ. കുഞ്ഞുമോൻ സ്വാഗതം പറഞ്ഞു.