photo

ചേർത്തല:ഉഴുവ സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസനിധി സാമ്പത്തിക സഹായം വിതരണം ചെയ്തു.ബാങ്കിന്റെ പരിധിയിൽ താമസിക്കുന്ന ഗുരുതരമായ രോഗം ബാധിച്ച 17 അംഗങ്ങൾക്ക് സഹകരണ വകുപ്പിന്റെ കീഴിലുള്ള അംഗസമാശ്വാസ നിധിയിൽ നിന്നു അനുവദിച്ച 3,80,000 രൂപയാണ് നൽകിയത്.

ഉഴുവ ബാങ്ക് ഹാളിൽ പ്രസിഡന്റ് കെ.ആർ. രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചേർത്തല സഹകരണ സംഘം അസിസ്​റ്റന്റ് രജിസ്ട്രാർ കെ.ദീപു ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു. വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മ​റ്റി പ്രസിഡന്റ് അഡ്വ. വി.എൻ. അജയൻ, ബാങ്ക് ഡയറക്ടർമാരായ എസ്. ശിവൻകുട്ടി,ഡോ.കെ.ജെ. കുര്യൻ,ജെയിംസ് തുരുത്തേൽ,എസ്.അജിതകുമാരി, വി.എൻ. ബാലചന്ദ്രൻ, പി.വി. വാസുദേവൻ,സ്മിതാ ഷാജി, പ്രസന്നകുമാരി, കെ.ജി. അജിത്, ബാങ്ക് സെക്രട്ടറി കെ.ടി. ജോൺ എന്നിവർ പങ്കെടുത്തു.