ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യൂണിയൻ കർമ്മനിരതപ്രവർത്തനം മുന്നേറാൻ സംഘടനാ സംയുക്തയോഗം ഞായറാഴ്ച രാവി​ലെ 10ന് 3638-ാം നമ്പർ തിങ്കളാമുറ്റം ശാഖയിൽ നടക്കും.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംഘടനാപ്രവർത്തനം കാര്യക്ഷമാമാക്കുകയെന്ന ലക്ഷ്യത്തോടെ ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയൻ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി​യുടെ ഭാഗമായാണി​ത്. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗത്തിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ ചെയർമാൻ അനിൽ അമ്പാടി ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് പി.ആർ. മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മി​റ്റി അംഗങ്ങളായ കെ.ആർ.മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ്, എം.പി.സരേഷ്, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി എന്നിവർ സംസാരി​ക്കും.

ശാഖയുടെ ആദ്യകാല ഭാരവാഹികളായ വി.ആർ.സദാനന്ദൻ, എം.കെ.ചെല്ലപ്പൻ മോടിയിൽ, എൻ.എസ്.ഭാസ്‌ക്കരൻ നടുവിലേപ്പറമ്പിൽ, ശാന്തമ്മ കുഞ്ഞുണ്ണി പ്ലാംങ്കൂട്ടത്തിൽ, നാരായണൻ വട്ടയുഴത്തിൽ എന്നിവരെ ആദരിക്കും. എസ്.എസ്.എൽ.സി., പ്ലസ്സ്ടൂ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് യൂണിയൻ വക കാഷ് അവാർഡും ഉപഹാരവും നൽകും. ശാഖയുടെ മുഴുവൻ അംഗങ്ങളും യൂണിയന്റെയും പോഷകസംഘടനകളുടെയും മുഴുവൻ ഭാരവാഹികളും പങ്കെടുക്കും. ശാഖാ പ്രസിഡന്റ് പി.കെ.മോഹനൻ സ്വാഗതവും ശാഖാ സെക്രട്ടറി വി.ജി.ഗോപിനാഥൻ നന്ദി​യും പറയും.