youth

ഹരിപ്പാട് : യുദ്ധക്കെടുതിയിലെ നിരാലംബർക്കൊപ്പം, അധിനിവേശ യുദ്ധ കൊതിയന്മാർക്കെതിരെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി 'സേ നോ ടു വാർ' എന്ന മുദ്രാവാക്യമുയർത്തി 'യുദ്ധവിരുദ്ധ ജ്വാല' സംഘടിപ്പിച്ചു.ഐക്യദാർഢ്യ സദസ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി പ്രവീൺ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു.ആർ.ഹരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. ആർ.വി.സ്‌നേഹ,കെ.എസ്.ഹരികൃഷ്ണൻ,യു.ഷാരോൺ, അബ്ബാദ് ലുത്ഫി, സുജിത്ത് കരുവാറ്റ, എവിൻ ജോൺ, ഹാഷിക്ക് ഹുസൈൻ, വി.കെ.നാഥൻ, ശരത് ചന്ദ്രമോഹൻ, സിന്ധു കരുവാറ്റ, ശ്രീനാഥ് ആമ്പക്കാട്, ഹരികൃഷ്ണൻ മങ്ങാട്ട്, ശ്രീരാജ് മുളക്കൽ, മനു നങ്ങ്യാർകുളങ്ങര, റിൻസൺ പള്ളിപ്പാട്, രാം കിഷൻ എന്നിവർ സംസാരിച്ചു.