electricity

ആലപ്പുഴ: വൈദ്യുതി ബോർഡിലെ അഴിമതിയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആലപ്പുഴ വൈദ്യുതി ഭവന് മുന്നിൽ ധർണ നടത്തി. ഡി.സിസി പ്രസിഡന്റ് ബി.ബാബുപ്രസാദ് ധർണ ഉദ്ഘാടനം ചെയ്തു. കോൺഫെഡറേഷൻ ജില്ലാ പ്രസിഡന്റും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എ.എ.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് വി.പി.പ്രദീപ്കുമാർ, സംസ്ഥാന പ്രവർത്തകസമിതിയംഗം പി.എസ്.ബിലാൽ, ജോസഫ്, ആലപ്പുഴ ഡിവിഷൻ സെക്രട്ടറി സോണി ഫ്രാൻസിസ്, ചേർത്തല ഡിവിഷൻ പ്രസിഡന്റ് അബ്ദുൽ സത്താർ, സെക്രട്ടറി ബാബു, ഭാരവാഹികളായ സനാബ്, ബിജു മൂലംകുന്ന്, സുമേഷ് കുമാർ, സജീർ തുടങ്ങിയവർ സംസാരിച്ചു.