s

ആലപ്പുഴ: വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചുമട്ടു തൊഴിലാളികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഇൻചാർജ്ജ് അറിയിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ക്ഷേമ ബോർഡ് ഓഫീസുകളുടെ സൗജന്യ സഹായം ലഭിക്കും. ഓരോ മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് വീതം ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും. അപേക്ഷകൾ www.lc.kerala.gov.in എന്ന ലിങ്കിലൂടെ സമർപ്പിക്കണം. ഫോൺ : 8547655290