ആലപ്പുഴ: കർഷകതൊഴിലാളി നേതാവ് എൻ.കെ.കമലാസനന്റെ നിര്യാണത്തിൽ കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ അനുശോചനം രേഖപ്പെടുത്തി. ചരിത്ര സ്മരണകളെ തന്റെ തൂലികയിലൂടെ പുതുതലമുറയ്ക്കപകർന്ന് നൽകിയ എൻ.കെ.കമലാസനൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞാലും അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളിലൂടെ എക്കാലവും ജീവിച്ചിരിക്കുമെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.