moorkan-pamp

മാന്നാർ: മത്സ്യബന്ധനത്തിനായി നീട്ടിയവല ഉയർത്തിയപ്പോൾ മത്സ്യതൊഴിലാളികൾ കണ്ടത് വലയിൽ കുടുങ്ങിയ അഞ്ചര മീറ്റർ നീളമുള്ള മൂർഖൻപാമ്പിനെ. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത് ഒന്നാം വാർഡിൽ ഒന്നാം ബ്ലോക്ക് പാടശേഖരമായ തേവർകടവിന് പടിഞ്ഞാറ് ഭാഗത്തുള്ള വാച്ചാൽ തോട്ടിൽ ഇന്നലെ രാവിലെ ഏഴിനാണ് വള്ളാംകടവ് സ്വദേശികളായ , രാജേഷ്, സുബ്രഹ്മണ്യൻ, അബ്ദുള്ള, ജോമോൻ എന്നി​വരാണ് വലി​യി​ട്ടത്. ലാളികൾ നീട്ടിയ വലയിലാണ് അഞ്ചര മീറ്റർ നീളമുള്ള മൂർഖൻപാമ്പ് കുടുങ്ങിയത്. ഇന്നലെ രാവിലെ ഏഴിനാണ് വള്ളാംകടവ് സ്വദേശികളായ , രാജേഷ്, സുബ്രഹ്മണ്യൻ, അബ്ദുള്ള, ജോമോൻ എന്നീ മത്സ്യത്തൊഴിലാളികൾ തോട്ടിൽ വലയിട്ടത്. പത്തുമണിയോടുകൂടി വലകൾ ഉയർത്തിയപ്പോഴാണ് വലയിൽ അകപ്പെട്ട മൂർഖൻ പാമ്പിനെ പായലിനൊപ്പം കണ്ടത്. പാമ്പിൻ്റെ ശക്തമായ ശീൽക്കാരം കേട്ട് തൊഴിലാളികൾ ഓടിമാറി.

സംഭവം അറിഞ്ഞെത്തിയ മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം ഉമാ താരാനാഥ് റാന്നി വനം വകുപ്പിനെ വിവരം അറിയിക്കുകയും തുടർന്ന് ജില്ലാ സോഷ്യൽ ഫോറസ്റ്റ് ഡിവിഷനിൽ നിന്നെത്തിയ ജീവനക്കാരൻ പല്ലന ഹുസൈന് പാമ്പിനെ കൈമാറി​.