ആലപ്പുഴ: ജി.എസ്.ടിയുടെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്നഅന്യായമായ കടന്നുകയറ്റത്തിനെതിരെയും വ്യാപാരി പീഡനങ്ങൾക്കെതിരെയും സംസ്ഥാന വ്യാപകമായി 10ന് വ്യാപാരികൾ ധർണ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര അറിയിച്ചു. സൂചനാ സമരമെന്ന നിലയിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് നടയിലും 13 ജില്ലകളിൽ ജി.എസ്.ടി ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് പടിക്കലും രാവിലെ 10 മുതലാണ് ധർണ. വാറ്റ് നിയമം മാറി ജി.എസ്.ടി വന്നെങ്കിലും ഇപ്പോഴും വാറ്റിന്റെ പേരിൽ വ്യാപാരികൾക്ക് നേരെയുള്ള പീഡനം തുടരുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്ന ടാർഗറ്റ് തികയ്ക്കാൻ വ്യാപാരികളുടെ മേൽ കടന്നുകയറുകയാണെന്നും രാജു അപ്സര പറഞ്ഞു.