ചാരുംമൂട്: താമരക്കുളം പുതിയ വീട്ടിൽ ദേവീ ക്ഷേത്രത്തിൽ സപ്താഹയജ്ഞം ഇന്ന് തുടങ്ങി 10 ന് സമാപിക്കും. പള്ളിക്കൽ രാജശേഖരൻ പിള്ളയാണ് യജ്ഞാചാര്യൻ. സപ്താഹ ദിനങ്ങളിൽ രാവിലെ 5ന് ഗണപതി ഹോമം, 7.45 ന് ഭാഗവത പാരായണം, 12ന് ഭാഗവത പ്രഭാഷണം, 1ന് പ്രസാദമൂട്ട്, 6.45ന് പ്രഭാഷണം, ഭജന എന്നിവ നടക്കും. 10ന് രാവിലെ 5ന് അഷ്ടദ്രവ്യ ഗണപതി ഹോമം, 7ന് വിഷ്ണു സഹസ്രനാമജപം, 1ന് സമൂഹസദ്യ, 4ന് അവഭൃഥസ്നാനഘോഷയാത്ര, രാത്രി 9.30ന് നാടൻപാട്ട് .