
ആലപ്പുഴ : വനിതാ നേതാക്കളോട് ചില പുരുഷ നേതാക്കളുടെ സമീപനം മോശമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളന വേദിയിൽ മന്ത്രി ആർ. ബിന്ദു ഉന്നയിച്ച ആരോപണം ഗൗരവമുള്ളതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
പരാതിക്കാർക്ക് അവഗണന നേരിടേണ്ടി വരുന്നെന്ന പരാമർശം സി.പി.എമ്മിൽ ഇന്ന് നിലനിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനവും പുരുഷ മേധാവിത്വത്തിന്റെയും അതിക്രമത്തിന്റെയും പിടിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത സാഹചര്യവുമാണ് തുറന്നു കാട്ടിയതെന്നും കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.