photo

ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 1200 കർഷകർക്ക് സൗജന്യമായി കിഴങ്ങു വർഗ കി​റ്റ് നൽകി. ഓരോ കർഷകനും 7 കിലോഗ്രാം കിഴങ്ങ് വർഗ കി​റ്റുകളാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന ഷാബു നിർവഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ജനപ്രതിനിധികളായ എം.ചന്ദ്ര,നസീമ ,കുഞ്ഞുമോൾ,ഷാനവാസ് ,വിനോമ്മ രാജു ,ലൈല ഷാജി,ഷെജിമോൾ,എ.ഡി.സി അംഗങ്ങൾ,കൃഷി ഓഫീസർ പി.എം.കൃഷ്ണ,കേരഗ്രാമം പ്രസിഡന്റ് സി.ബി.ഷാജികുമാർ,
സെക്രട്ടറി അരവിന്ദാക്ഷപ്പണിക്കർ,സന്തോഷ് ഷൺമുഖൻ, കേരഗ്രാമം കൺവീനർമാർ എന്നിവർ പങ്കെടുത്തു.