photo

ആലപ്പുഴ: അമിത ചൂടിനെതുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് പരിസരത്ത് അവശനിലയിൽ കാണപ്പെട്ട വെള്ളിമൂങ്ങയെ സ്ക്വാഡ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ ജീവൻ രക്ഷിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് കെ.9 സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരയായ ഹരികുമാർ, പ്രവീൺ എന്നിവർ ചേർന്ന് ഓഫീസ് പരിസരത്ത് നിലത്ത് വീണുകിടന്ന മൂങ്ങയെ ജില്ല വെറ്റനറി ആശുപത്രിയിൽ എത്തിച്ചത്. ഡോ. അഫ്സൽ അഷറഫിന്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തര നടപടികൾക്കായി വെള്ളിമൂങ്ങയെ ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് കൈമാറി