മാവേലിക്കര: യുദ്ധം വേണ്ട സമാധാനം പുലരട്ടെ എന്ന ക്യാമ്പയിന്റെ ഭാഗമായി മഹിളാ കോൺ​ഗ്രസ് മാവേലിക്കര നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പയിൻ നോവലിസ്റ്റ് കെ.കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ചിത്രാമ്മാൾ അദ്ധ്യക്ഷയായി. ഉക്രെയിനിൽ നിന്നും നാട്ടിലെത്തിയ അനഘയെ ആദരിച്ചു. കുഞ്ഞുമോൾ രാജു, കൃഷ്ണകുമാരി, ലളിത രവീന്ദ്രനാഥ്, ശാന്തി അജയൻ, അഡ്വ.കെ.ആർ മുരളീധരൻ, നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ, കെ.ഗോപൻ, അനി വർഗീസ്, വേണു പഞ്ചവടി, ജനശ്രീ ബ്ലോക്ക് ചെയർമാൻ കെ.ജി ഷാ, കെ.എൽ മോഹൻലാൽ, നൈനാൻ സി കുറ്റിശ്ശേരിൽ, സജീവ് പ്രായിക്കര, കവിത, രാജലഷ്മി, വിമലമ്മ, രാധാമണി, അനിത, മനു ഫിലിപ്പ്, മീനു സജീവ്, മഞ്ജു മോനി, ബേബൻ, ലീലാമ്മ ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.