മാവേലിക്കര: യുവതി പ്രവേശനം, നിപ്പാ, കൊവിഡ് മഹാമാരി എന്നിവ കാരണം ഉണ്ടായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ സംസ്ഥാന സർക്കാർ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ആവശ്യപ്പെട്ടു. തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന കൗൺസിൽ യോഗം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജി.ബൈജു അദ്ധ്യക്ഷനായി. അഡ്വ.കെ.അർ മുരളീധരൻ, കല്ലുമലരാജൻ, ജി.ശശികുമാർ ,നെയ്യാറ്റിൻകര പ്രവീൺ, തുറവൂർ പ്രേമൻ, വി..കൃഷ്ണ കുമാര വാര്യർ, കണ്ടിയൂർ മുരളി, സുനിൽ ഓലകെട്ടി, ശ്രിജിത്ത് ചെറുവള്ളി, ലിജു കരുനാഗപ്പള്ളി, ശ്രിശങ്കർ, വിനിത് തെക്കേകര, ജയചന്ദ്രൻ മനായി എന്നിവർ സംസാരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത കെ.പി.ശ്രികുമാറിന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സ്വീകരണം നൽകി.