photo

മുതുകുളം: ചേപ്പാട് കന്നിമേൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന നടി കെ.പി.എ.സി ലളിത അനുസ്മരണം സീരിയൽ സിനി ആർട്ടിസ്റ്റ് എസ്. ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റും കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് അംഗവുമായ കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം എൻ. രാമചന്ദ്രൻനായർ, ഗ്രന്ഥശാല സെക്രട്ടറി എസ്. മഹാദേവൻപിള്ള, കെ. ശ്രീകൃഷ്ണകുമാർ, പി. അരവിന്ദാക്ഷൻ, റിച്ചാർഡ് അലോഷ്യസ് എന്നിവർ സംസാരിച്ചു. ബ്രദേഴ്‌സ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് രൂപീകരിച്ചതിന്റെ 43-ാംമത് വാർഷികത്തോട് അനുബന്ധിച്ച് ആദ്യകാല പ്രവർത്തകരായ കെ. വിജയകുമാർ, എം. വേണു, കെ.ജി. രാധാകൃഷ്ണപിള്ള, സോമശേഖരപിള്ള എന്നിവരെയും സംസ്ഥാന ട്രാവൽ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബി. രവീന്ദ്രനെയും ആദരിച്ചു.