മാവേലിക്കര: എ.എം.ആരിഫ് എം.പിയുടെ പ്രാദേശി​ക വികസന ഫണ്ടിൽ നിന്നും ആഞ്ഞിലിപ്ര പുതുശേരിയമ്പലം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ അദ്ധ്യക്ഷയായി. കെ.ജെ.ജോയി, കെ.ശ്രീപ്രകാശ്, പി.രാജീവ്, കെ.ശശി, ലക്ഷ്മി ഷാജി, പഞ്ചായത്ത് അംഗങ്ങളായ കെ. ഓമനക്കുട്ടൻ, സുമ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.