ആലപ്പുഴ: റൈറ്റേഴ്സ് ഫോറത്തിന്റെ പ്രതിമാസ സാഹിത്യ സംഗമം കിടങ്ങാംപറമ്പ് എസ്.എൻ.ഡി.പി ഹാളിൽ കൊല്ലായാനി വർക്കി ഉദ്ഘാടനം ചെയ്തു. നന്ദാവനം ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എ.സി ലളിത,ആലപ്പുഴ രാജശേഖരൻ നായർ എന്നിവരുടെ വേർപാടിൽ മുരളി ആലിശ്ശേരി, ലൗലി ഷാജി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ശ്യാം തകഴി, രമാദേവി, ഡി.തോമസ്, വിജയ ശാന്തൻ, കെ.വി. രാജീവ്, രവി ടി.പാണ്ടനാട്, ഹരിശങ്കർ കലവൂർ, മുഹമ്മദ് ബഷീർ, അലക്സ് നെടുമുടി എന്നിവർ പങ്കെടുത്തു.