sasidharan-nair

ചാരുംമൂട് : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നൂറനാട് പഴഞ്ഞിയൂർക്കോണം ശ്രീവത്സം വീട്ടിൽ ശശിധരൻ നായർ (62) മരിച്ചു. തിങ്കളാഴ്ച വൈകീട്ട് 5.30ന് പള്ളിമുക്കം ക്ഷേത്രത്തിലേക്ക് പോകുന്നതിനായി നൂറനാട്- ഇടപ്പോൺ റോഡിലെ കുഴമത്തുമുക്കിൽ നിന്ന് ബൈക്കിൽ കിഴക്കോട്ടു തിരിയുമ്പോൾ മറ്റൊരു ബൈക്കിടിക്കുകയായിരുന്നു .തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പഴഞ്ഞിയൂർക്കോണം തെക്ക് 5583ാം നമ്പർ എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയായിരുന്നു. ഭാര്യ: വത്സല. മക്കൾ: വിശാന്ത് കുമാർ,വിനേഷ് കുമാർ.