ചേർത്തല: ചേർത്തല-കോട്ടയം കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് പുനരാരംഭിക്കണമെന്ന് ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വേളോർവട്ടം ശശികുമാർ ആവശ്യപ്പെട്ടു. ചേർത്തല ഡിപ്പോയിൽ നിന്ന് രാവിലെ 4.40നും,5നും 5.30നും 6നും സ്ഥിരമായി നടത്തിയിരുന്ന സർവീസ് കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെയാണ് നിറുത്തിയത്. നിയന്ത്രണങ്ങൾ മാറിയെങ്കിലും സർവീസ് പുനരാരംഭിക്കാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി പോകുന്നവരാണ് ഇതിലെ യാത്രക്കാരിൽ ഭൂരിഭാഗം . വൈക്കത്തേയ്ക്ക് രാവിലെ 5ന് ഉണ്ടായിരുന്ന സർവീസും പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വേളോർവട്ടം ശശികുമാർ ഗതാഗത മന്ത്രിക്ക് പരാതി നൽകി.