ചേർത്തല: കാർത്ത്യായനി ദേവിക്ഷേത്രത്തിലെ ഉത്സവത്തിന് 11ന് കൊടിയേറും. 11 ന് ഉച്ചയ്ക്ക്12.30ന് കൊടിയേ​റ്റ് സദ്യ, വൈകിട്ട് 5ന് അഖില കേരള ധീവരസഭ ടൗൺ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കൊടിക്കയർ വരവ്, 5.30ന് സംഗീതാർച്ചന. രാത്രി 8.30ന് ക്ഷേത്രം തന്ത്റി പുലിയന്നൂർ മനയ്ക്കൽ അനിയൻ നാരായണൻ നമ്പൂതിരിപ്പാട് ഉത്സവത്തിന് കൊടിയേ​റ്റും. തുടർന്ന് കാളികുളത്തിലേക്ക് ആറാട്ട് പുറപ്പാട്. 9ന് ഫ്ളൂട്ട് സോളോ. 12മുതൽ ദിവസേന രാവിലെ 6.30നും വൈകിട്ട് 7നും ആറാട്ട്.
ചേർത്തല താലൂക്ക് എൻ.എസ്.എസ്.യൂണിയൻ വക അഹസ് ദിനമായ 12ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, മേജർസെ​റ്റ് പഞ്ചാരി മേളം, രാത്രി 8ന് നാമാമൃത ജപലയം. 13ന് വൈകിട്ട് 5ന് കാഴ്ചശ്രീബലി, സ്‌പെഷ്യൽ പഞ്ചവാദ്യം,7ന് പ്രഭാഷണം, 8ന് നാട്യധാര,4ന് ഗണപതി പടയണി.14ന് രാവിലെ 8.30ന് സമ്പൂർണ്ണ ഭഗവദ്ഗീത പാരായണം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, 7ന് ശീതങ്കൻ തുള്ളൽ, 8ന് നൃത്തവിസ്മയം, 10ന് മേജർസെ​റ്റ് കഥകളി കുചേലവൃത്തം,4ന് സരസ്വതി പടയണി.15ന് ഉച്ചയ്ക്ക് 2ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ പ്രഭാഷണം, 7.30ന് ഡാൻസ്, രാത്രി 12ന് കുറുപ്പംകുളങ്ങര പതിയാവീട്ടിൽ നിന്നും പ്രസിദ്ധമായ ആയില്യം പടയണി പുറപ്പാട്, 3.30ന് ആയില്യം പടയണി വരവ്, 4ന് ചൂട്ട് പടയണി.
വടക്കേ ചേരുവാരം മകം ഉത്സവ ദിനമായ 16ന് രാവിലെ 7.30ന് സംഗീതാരാധന, 9 മുതൽ നാരായണീയ പാരായണം,വൈകിട്ട് 4ന് തിരുമല ക്ഷേത്രത്തിന് സമീപത്തെ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്ന് മകം വേല തുള്ളൽ ആരംഭിക്കും. 5ന് ഓട്ടൻ തുള്ളൽ, 7ന് മകം വേല വരവ്, അന്നം കുമ്പിടീക്കൽ, തുടർന്ന് പിന്നണി ഗായിക ദുർഗ വിശ്വനാഥ് നയിക്കുന്ന അമൃതതരംഗിണി, 4ന് മകം പടയണി.
തെക്കേ ചേരുവാരം പൂരം ഉത്സവദിനമായ 17ന്, രാവിലെ 4 മുതൽ തൃപ്പൂര ദർശനം, 7.30ന് ഭജനാമൃതം. വൈകിട്ട് 4ന് തെക്കേ തെരുവിൽ നിന്ന് പൂരം വേലതുള്ളൽ ആരംഭിക്കും. 6ന് സോപാന സംഗീതം,7ന് പൂരം വേലവരവ്, അന്നം കുമ്പിടീക്കൽ, 8.30ന് പിന്നണി ഗായിക കീർത്തന ശബരീഷിന്റെ ഭക്തിഗാനാമൃതം, രണ്ടിന് പള്ളിവേട്ട, നാലിന് ചൂട്ട് പടയണി, പൂരം കൈമാറൽ.
ആറാട്ട് ഉത്സവ ദിനമായ 18ന് രാവിലെ 7.30ന് ദേവി ഭജൻസ്, വൈകിട്ട് 4ന് പറയ്‌ക്കെഴുന്നള്ളിപ്പ്, 5ന് സോപാന സംഗീതം, തുടർന്ന് സ്‌പെഷ്യൽ നാദസ്വരക്കച്ചേരി, 8.30ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, തുടർന്ന് സംഗീതസദസ്, 2.30ന് ആറാട്ട് വരവ്, എതിരേൽപ്പ്, വലിയകാണിക്ക. ഉത്സവത്തിന്റെ മുന്നോടിയായുള്ള താലപ്പൊലികൾ എട്ട് മുതൽ ആരംഭിക്കും.