obit

ചേർത്തല: ദേശീയ പാതയിൽ തങ്കി ജംഗ്ഷന് തെക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് ഷാപ്പ് തൊഴിലാളി മരിച്ചു.പട്ടണക്കാട് പഞ്ചായത്ത് 15-ാം വാർഡ് കടക്കരപ്പള്ളി വടക്ക് തട്ടാത്തുശേരി തറയിൽ കാർത്തികേയൻ (65) ആണ് മരിച്ചത്. പള്ളിത്തോട് ഷാപ്പിലെ തൊഴിലാളിയായ കാർത്തികേയൻ ജോലിയും കഴിഞ്ഞ് തങ്കിക്കവലയിൽ ബസ് ഇറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ കാർത്തികേയനെ ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.ഭാര്യ:രമേശ്വരി.മക്കൾ: രശ്മി,രേഷ്മ.മരുമക്കൾ:സബിൻ,സുധീഷ് .