ആലപ്പുഴ: സ്​റ്റേഷനിൽ നിന്ന് പൊലീസിനെ കബളിപ്പിച്ച്​ കടന്ന പ്രതിയെ പിടികൂടി. വാടയ്ക്കൽ സ്വദേശി കിരണാണ് പിടിയിലായത്. അടിപിടിക്കേസിൽ പ്രതിയായി ​സൗത്ത് പൊലീസ് സ്​റ്റേഷനിലെത്തിച്ച ഇയാൾ മൊഴിയെടുക്കുന്നതിനിടെയാണ്​ കടന്നുകളഞ്ഞത്​. ഇന്നലെ ഉച്ചയോടെ വാടപ്പൊഴി പാലത്തിന് സമീപത്തു നിന്ന് പൊലീസ്​ പിടികൂടുകയായിരുന്നു.