ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മസേവാ സംഘത്തിലെ 54ാമത് വാർഷിക മഹോത്സവം ഇന്ന് മുതൽ 15 വരെ നടക്കും. ശ്രീനാരായണ ധർമ്മസേവാ സംഘത്തിലെ നവീന ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാകർമ്മം മാർച്ച് 16ന് നിശ്ചയിച്ചിരിക്കുന്നതിനാൽ ക്ഷേത്രാചാരപരമായ ചടങ്ങുകൾ മാത്രമായാണ് വാർഷിക മഹോത്സവം ആഘോഷിക്കുന്നത്. ഇന്ന് രാവിലെ 8ന് ശ്രീനാരായണ ധർമ്മസേവാസംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ശിവഗിരി മഹാസമാധിമന്ദിരത്തിൽ പൂജിച്ച പതാക ഉയർത്തും. എല്ലാ ദിവസവും രാവിലെ 5ന് വിശേഷാൽ ഗണപതിഹോമം, 6ന് വിശേഷാൽ ഗുരുപൂജ, പ്രാർഥന 8 മുതൽ ഭാഗവത പാരായണം, വൈകിട്ട് 6.30ന് ദീപാരാധന, പ്രാർത്ഥന, അഞ്ചാം ഉത്സവ ദിവസം വൈകിട്ട് 6.30 ന് പഞ്ചാരിമേളം, ഒൻപതാം ഉത്സവ ദിവസം വൈകിട്ട് 7.30 മുതൽ ദേശതാലപൊലി എന്നിവ നടക്കുമെന്ന് സെക്രട്ടറി ബി. കുഞ്ഞുമോൻ അറിയിച്ചു.