
ആലപ്പുഴ: ജെ.സി.ഐ പുന്നപ്രയുടെ ഈ വർഷത്തെ സ്ത്രീശക്തി പുരസ്‌കാരത്തിന് ആലപ്പുഴ ആൽഫ അക്കാഡമി, ജീനിയസ് സ്‌കൂൾ എന്നിവയുടെ ഡയറക്ടറായ ജിൻസി റോജസ് അർഹയായി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച വനിതകൾക്ക് എല്ലാ വർഷവും ജെ.സി.ഐ പുന്നപ്ര നൽകുന്നതാണ് സ്ത്രീശക്തി പുരസ്‌കാരം. 15000 രൂപയും ഉപഹാരവും പ്രശംസാപത്രവും ഉൾപ്പെടെയുള്ള അവാർഡ് വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ എച്ച്.സലാം എം.എൽ.എ സമ്മാനിക്കുമെന്ന് ചാപ്റ്റർ പ്രസിഡന്റ് ഫിലിപ്പോസ് തത്തംപള്ളിയും സെക്രട്ടറി കെ.കെ.സനൽ കുമാറും അറിയിച്ചു.