ചേർത്തല : വാരനാട് സർവീസ് സഹകരണ ബാങ്കിൽചികിത്സാ സഹായ വിതരണവും നിക്ഷേപം സ്വീകരിക്കലും ലാഭ വിഭജന വിതരണവും ഇന്ന് രാവിലെ 10 ന് വെള്ളിയാകുളം എൻ.എസ്.എസ് കരയോഗം ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ ഉദ്ഘാടനം ചെയ്യും.ബാങ്ക് പ്രസിഡന്റ് എ.കെ. പ്രസന്നൻ അദ്ധ്യക്ഷത വഹിക്കും. ലാ വിഭജന വിതരണോദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എ.എസ്. സാബു നിർവഹിക്കും.അസി.രജിസ്ട്രാർ കെ.ദീപു നിക്ഷേപ സമാഹരണം സ്വീകരിക്കും.കെ.ജെ. സെബാസ്റ്റ്യൻ,മഞ്ജുള സുരേഷ്,പ്രവീൺ ജി. പണിക്കർ,വി.കെ.മുകുന്ദൻ,മാത്യു കൊല്ലേലി എന്നിവർ സംസാരിക്കും.