മാന്നാർ: ഗ്രാമപഞ്ചായത്തു പരിധിയിലെ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ബാലസംരക്ഷണ സമിതി രൂപീകരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി രത്‌നകുമാരി ബാലസംരക്ഷണ സമിതി ചെയർപേഴ്‌സണായും ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്‌ക്കൽ വൈസ്ചെയർമാനായും ഐ.സി.ഡി.എസ് സൂപ്പർവൈസർ കൺവീനറായും സമിതി രൂപീകരിച്ചു. വികസന സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, ഗ്രാമപഞ്ചായത്തംഗം സുജാത മനോഹരൻ, പഞ്ചായത്ത്‌ സെക്രട്ടറി കെ.പി.ബിജു , ജില്ലാ ബാലസംരക്ഷണ ഓഫീസ് പ്രതിനിധി, പഞ്ചായത്തിലെ സ്കൂളുകളെ പ്രതിനിധീകരിച്ചു കൊണ്ട് അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.