ph

കായംകുളം :നാടൻ പശുക്കളുടെ സംരക്ഷണം അനിവാര്യമാണെന്ന് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. സങ്കരയിനം പശുക്കളെ വളർത്തുന്നതിനോടൊപ്പം കേരളത്തിന്റെ തനതായ നാടൻ ജനുസുകളെ പരിപാലിച്ച് അവയുടെ വ്യാപനവും സംരക്ഷണവും ഉറുപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കേരള കന്നുകാലി വികസന ബോർഡും ഓണാട്ടുകര വികസന ഏജർസിയും സംയുക്തമായി നടപ്പിലാക്കുന്ന നാടൻ പശു ഹബ് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പാൽ ഉത്പാദനത്തിൽ സംസ്ഥാനത്തെ ഒന്നാമതെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാർത്ഥികൾക്ക് നാടൻപശു കിടാരികളെ സൗജന്യമായി വിതരണം ചെയ്തു. നാടൻ പശുക്കളെ പരിപാലിയ്ക്കുന്ന ക്ഷീരകർഷകരെ മന്ത്രി ആദരിച്ചു.കായംകുളം നഗരസഭ ചെയർപേഴ്സൺ പി.ശശികല അദ്ധ്യക്ഷത വഹിച്ചു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള,കേരള കന്നുകാലി വികസന ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആർ രാജീവ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ടി. ഇന്ദിര എന്നിവർ പങ്കെടുത്തു.