
അമ്പലപ്പുഴ : കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ കാക്കാഴം തോട്ടുവേലിയിൽ നടേശനാണ് (48) മരിച്ചത്.വ്യാഴാഴ്ച മുതൽ നടേശനെ കാണാനില്ലായിരുന്നു.തുടർന്ന് അന്വേഷണം നടക്കുന്നതിനിടയിൽ ഇന്നലെ പുലർച്ചെ പുറക്കാട് കടൽതീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: സന്ധ്യ. മകൾ: പാർവ്വതി.