കായംകുളം: ശ്രീരാമകൃഷ്ണ പരമഹംസരുടെ 187-ാം ജന്മ ജയന്തി ആഘോഷം കായംകുളം പുതിയിടം ശ്രീരാമകൃഷ്ണ ആശ്രമത്തിൽ നടന്നു.
രാവിലെ മഹാ ഹവനം ,ശ്രീരാമകൃഷ്ണനാമാർച്ചന ,വചനാമൃത പാരായണം ,പ്രഭാഷണം , ശ്രീരാമകൃഷ്ണ ഭാഗവത പാരായണം ഭജന ,പ്രസാദ വിതരണം എന്നിവ നടന്നു. മഠാധിപതി സ്വാമി തത്പുരുഷാനന്ദജി മുഖ്യ പ്രഭാഷണം നടത്തി. സ്വാമി ഭാവപ്രിയാ നന്ദജി ചടങ്ങുകൾക്ക് നേതൃത്വം നൽകി.