അമ്പലപ്പുഴ: കേരള സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ നടക്കുന്ന സൗജന്യ കലാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.ചിത്രകല, നാടൻപാട്ട്, കഥകളിചെണ്ട, പാക്കനാർതുള്ളൽ എന്നിവയിലാണ് പരിശീലനം നൽകുന്നത്. ഫോൺ: 9495137389.