ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ വനിതാ ദിനത്തിൽ വനിതകളുടെ രാത്രി നടത്തം സംഘടിപ്പിക്കുന്നു. രാത്രി 10 ന് ജില്ലാകളക്ടർ ഡോ.രേണുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർ പേഴ്‌സൺ സൗമ്യരാജിന്റെ നേതൃത്വത്തിൽ നഗരസഭാ വനിതാ കൗൺസിലർമാരും, സെക്രട്ടറി ബി. നീതുലാൽ അടക്കമുള്ള ജീവനക്കാരും എ.ഡി.എസ് പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും വിവിധ യുവജന - സാംസ്‌കാരിക, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.കളക്ടറേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച് ആലപ്പുഴ ബീച്ചിൽ അവസാനിക്കുന്ന രീതിയിലാണ് നടത്തം സംഘടിപ്പിച്ചിട്ടുള്ളത്.