അമ്പലപ്പുഴ: ആലപ്പുഴ സബ്ഡിവിഷനിലെ സ്റ്റുഡന്റ് കേഡറ്റുകൾ പ്രവർത്തിക്കുന്ന പറവൂർ ഗവ.എച്ച്.എസ്.എസിലെയും വാടയ്ക്കൽ ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലേയും പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിംഗ് ഔട്ട് ഇന്ന് രാവിലെ 8ന്ഡോ.അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കും. എച്ച്.സലാം എം.എൽ.എ സല്യൂട്ട് സ്വീകരിക്കും. അമ്പലപ്പുഴ ഡിവൈ.എസ്.പി ടി.എസ്. സുരേഷ് കുമാർ, പുന്നപ്ര എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ് തുടങ്ങിയവർ പങ്കെടുക്കും.