nanmamaram

ആലപ്പുഴ: നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ യൂത്ത് വിംഗ് ആലപ്പുഴയുടെ നേതൃത്വത്തിൽ 'ഇത്തിരി തണലും ഒരു തുള്ളി വെള്ളവും" എന്ന പദ്ധതി ജോസ് ആലുക്കാസ് അങ്കണത്തിൽ ജോസ് ആലുക്കാസ് റീജിയണൽ മാനേജർ ജോസഫ് കെ.പി ഉദ്ഘാടനം ചെയ്തു. ഒരുകാലത്ത് വീട്ടുമുറ്റത്തും തൊടികളിലും എല്ലാം പക്ഷികൾ വെള്ളം കുടിക്കാൻ എത്തുന്നത് നാട്ടിൻപുറത്തെ പ്രധാന കാഴ്ചകളായിരുന്നു. എന്നാൽ ഇന്ന് ടാപ്പുകൾ വഴി ജലം എടുക്കാൻ തുടങ്ങിയത് ഏറെ വലച്ചത് നാട്ടിൻപുറത്തെ പക്ഷികളെയാണ്. അവർക്കായി അല്പംപം തണലും ഒരു തുള്ളി വെള്ളവും ഒരുക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നന്മമരം ആലപ്പുഴ കോർഡിനേറ്റർ മായാബായ് കെ.എസ് അറിയിച്ചു. റിട്ട. ഡി.ഡി.ശ്രീകുമാർ, എ.ആർ.രാജ്കുമാർ, ജൊനാഥൻ സാഗർ, , മനു, ജോഹാൻ, ബിനോയ്, സാവിയ ബെൻ , സിദ്ധി, , ശബരി, കെൻ , കാൾ, യേശുദാസ് , റൂബി സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് വിംഗ് കോർഡിനേറ്റർ ആനന്ദ് എസ്.ലാൽ നന്ദി പറഞ്ഞു.