
ആലപ്പുഴ : ജില്ലയുടെ പുതിയ കളക്ടറായി ചുമതലയേറ്റ ഡോ.രേണുരാജിനെ ജില്ലാ സ്പോർട്സ് കൗൺസിൽ സ്വീകരണം നൽകി. ജില്ലയിലെ കായിക മേഖലയിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ചർച്ച നടത്തി. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, എക്സിക്യൂട്ടീവ് അംഗങ്ങളായ അഡ്വ.കുര്യൻ ജെയിംസ്, ടി.കെ. അനിൽകുമാർ, കെ.കെ പ്രതാപൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.