പൂച്ചാക്കൽ: അരൂക്കുറ്റി ശ്രീമാത്താനം ഭഗവതി ക്ഷേത്രത്തിലെ ഉപേദേവതകളുടെ പ്രതിഷ്ഠ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിതാനന്ദ നിർവഹിച്ചു. ഗണപതി, സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, ശ്രീരക്തേശ്വരി ,ഘണ്ടാകർണൻ, ശ്രീമൂല പിതൃ അറുകൊല എന്നീ ദേവതകളെയാണ് പ്രതിഷ്ഠിച്ചത്. ക്ഷേത്രത്തിൽ എത്തിയ സ്വാമി സച്ചിതാനന്ദയ്ക്ക് ക്ഷേത്രാചാര്യൻ അശോകൻ തന്ത്രി പൂർണ്ണകുംഭം നൽകി. . ഭാരവാഹികളായ കെ.എൻ മോഹനൻ, എം.മുരളീധരൻ, സി.വി.ചന്ദ്രൻ , സി.കെ. അശോകൻ, എ.കെ. മുകുന്ദൻ , വി.കെ.രവീന്ദ്രൻ, കെ.പി.നടരാജൻ, സി.കെ ബിനു തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു. പ്രതിഷ്ഠയുടെ വൈദിക ചടങ്ങുകൾക്ക് അശോകൻ തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു.

ഉത്സവത്തിന് നാളെ കൊടിയേറും. 14 ന് ആറാട്ടും മഹാകുരുതിയോടും കൂടി സമാപിക്കും. വിവിധ കലാപരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടക്കുമെന്ന് പബ്ലിസിറ്റി കൺവീനർ പി.വിനോദ് അറിയിച്ചു.