കുട്ടനാട് : കെ.പി.എം.എസ് കുട്ടനാട് യൂണിൻ വാർഷിക സമ്മേളനം സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സാബു കാരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം ജയപ്രകാശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം ശിവകുമാർ പതാക ഉയർത്തി. ഉമേഷ് മങ്കൊമ്പ് റിപ്പോർട്ട് അവതരിപ്പിച്ചു .ഷൈനി സത്യൻ, ഷൈലജ രാജുമോൻ എന്നിവർ പ്രമേയമവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം എ.പി.ലാൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം എം.എ. ബാബു തുടങ്ങിയവർ പങ്കെടുത്തു .യൂണിയൻ അസി സെക്രട്ടറി ടി.മോൻസി സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം വിദ്യാഗിരീഷ് നന്ദിയും പറഞ്ഞു.