ചേർത്തല: വാരനാട് ദേവി ക്ഷേത്രത്തിൽ പള്ളിവേട്ട ഉത്സവം ഇന്ന് നടക്കും. രാവിലെ 9ന് നടത്തുന്ന ശ്രീബലിയ്ക്കും വൈകിട്ട് 5ന് നടക്കുന്ന കാഴ്ചശ്രീബലിയ്ക്കും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരും അൻപതംഗ സംഘവും മേജർസെ​റ്റ് പഞ്ചാരി മേളം ഒരുക്കും. മൂന്ന് ഗജവീരൻമാർ അകമ്പടിയാകും. രാത്രി 9ന് പള്ളിവേട്ട.ആറാട്ട് ഉത്സവദിനമായ 6ന് രാവിലെ 9ന് അഞ്ച് ഗജവീരൻമാരുടെ അകമ്പടിയോടെ ശ്രീബലി, 11.30ന് ഗജപൂജ, ആനയൂട്ട്, വൈകിട്ട് 4ന് ആറാട്ട് പുറപ്പാട്, തുടർന്ന് നാദസ്വര കച്ചേരി, 6.30ന് ആറാട്ട് വരവ്, എതിരേൽപ്പ്, വലിയകാണിക്ക. കുംഭഭരണി ഉത്സവ ദിനമായ 7ന് രാവിലെ 4.30മുതൽ ഭരണി ദർശനം, 8ന് പഞ്ചരത്ന കീർത്തനാലാപനം, 9.30ന് ഭജൻസ്, വൈകിട്ട് 7ന് മൂന്ന് ഒ​റ്റതൂക്കങ്ങൾ വരവ്, രാത്രി 9ന് സെമി ക്ലാസിക്കൽ ഫ്യൂഷൻ, 12ന് ഗരുഡൻതൂക്കം.
വെള്ളിയാഴ്ച രാവിലെ ഗരുഢൻതൂക്കം വഴിപാടുകാർക്ക് ചാട് കൈമാറൽ ചടങ്ങ് നടത്തി. വഴിപാട് നടത്തുന്ന മരുത്തോർവട്ടം മാമ്പല കുന്നേൽപറമ്പിൽ രാധാമണിയമ്മ ചാട് ഏ​റ്റുവാങ്ങി.