ചാരുംമൂട് : പറയംകുളം ശ്രീമുഹൂർത്തിക്കാവ് ചാമുണ്ഡേശ്വരി ദേവീ ക്ഷേത്രത്തിലെ പൂയം തിരുനാൾ മഹോത്സവത്തിന് നാളെ തുടക്കമാവും 14 ന് സമാപിക്കും.പരിഹാര ക്രിയകൾ, പൊങ്കാല, തിരുമുമ്പിൽ പറ എന്നിവ പ്രധാന ചടങ്ങുകളാണ്.ഉത്സവ ദിനങ്ങളിൽ രാവിലെ 6 ന് അഷ്ടദ്രവ്യ ഗണപതി ഹോമം, മൃത്യുഞ്‌ജയഹോമം, സുകൃത ഹോമം, ഉഷ:പൂജ,8 ന് ഭാഗവത പാരായണം, വൈകിട്ട് 6ന് ദീപാരാധന, അത്താഴ പൂജ എന്നിവ നടക്കും.14 ന് രാവിലെ 7 ന് പൊങ്കാല, തിരുമുമ്പിൽ പറ, നവകം, പഞ്ചഗവ്യ കലശപൂജ, കളകാഭിഷേകം, കാവിൽ നൂറുംപാലും, 12 ന് അന്നദാനം, വൈകിട്ട് 6 ന് ദീപാരാധന, വിശേഷാൽ ദീപക്കാഴ്ച, 7 ന് അത്താഴ പൂജ, വലിയ ഗുരുതി എന്നിവ നടക്കും.