ചാരുംമൂട് : താമരക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള തിളക്കം - 2021 മെരിറ്റ് അവാർഡ് വിതരണംനാളെ വൈകിട്ട് 3 ന് വാഴവിള ഓഡിറ്റോറിയത്തിൽ നടക്കും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വിജയം നേടിയവരെയും മറ്റ് മേഖലകളിൽ പ്രതിഭകളായവരെയും പുരസ്കാരങ്ങൾ നൽകി ചടങ്ങിൽ അനുമോദിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.