പൂച്ചാക്കൽ: ഐക്യ ട്രേഡ് യൂണിയൻ അരൂർ ഏരിയാ സമ്മേളനം ഇന്ന് വൈകിട്ട് 5 ന് പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിൽ ഐ.എൻ.റ്റി.യു.സി റീജിയണൽ പ്രസിഡന്റ് എം ആർ .രവി ഉദ്ഘാടനം ചെയ്യും. എ.ഐ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് എം.കെ. ഉത്തമൻ അദ്ധ്യക്ഷനാകും. വി.എ. പരമേശ്വരൻ, കെ.കെ. ചന്ദ്രബാബു, നിർമ്മല ശെൽവരാജ് തുടങ്ങിയവർ സംസാരിക്കും.