
മാന്നാർ: മഹാത്മാഗാന്ധി സർവകലാശാലക്ക് കീഴിലെ കോളേജുകളിൽ 15 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരുമല പമ്പാകോളേജിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്.എഫ്.ഐക്ക് വിജയം. 14 സീറ്റിലും വനിതകളായിരുന്നു നാമ നിർദ്ദേശപത്രികകൾ നൽകിയിരുന്നത്. എതിർ സ്ഥാനാർത്ഥികൾ ആരും ഇല്ലാത്തതിനാൽ മുഴുവൻ പേരും വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ജിഷ എൽസ ജോർജ് (ചെയർ പേഴ്‌സൺ), ഫെബ മറിയം മോനച്ചൻ(ജനറൽ സെക്രട്ടറി),വി.അഞ്ജന(വൈസ് ചെയർപേഴ്‌സൺ), അഖില, കാവ്യ മധു (യൂണിവേഴ്സിറ്റി കൗൺസിലേഴ്‌സ്), ഗ്രീഷ്മ.കെ (മാഗസിൻ എഡിറ്റർ), ഷെറീന സാമുവൽ( ആർട്ട്സ്ക്ലബ്ബ് സെക്രട്ടറി), ശ്രീലക്ഷ്മി, നീതു(വനിതാ പ്രതിനിധികൾ) എന്നിവരാണ് പ്രധാന സീറ്റുകളിൽ തിരഞ്ഞെടുക്കപ്പെട്ടത്.