hhj

ഹരിപ്പാട് : ക്ഷീരോത്പാദന മേഖലയിൽ സമഗ്രമായ മുന്നേറ്റമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നാല് വർഷംക്കൊണ്ട് സംസ്ഥാനം ക്ഷീരോത്പാദന മേഖലയിൽ ഒന്നാമത് എത്താനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. പല്ലന കുമാരകോടിയിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്തല ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ മികച്ച ക്ഷീര കർഷകരെ മന്ത്രി ആദരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു അദ്ധ്യക്ഷത വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിനോദ് കുമാർ,​ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ശോഭ, ടി.എസ്. താഹ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി, ക്ഷീര സംഗമ കമ്മിറ്റി ചെയർമാന്ത സി.വി. രാജീവ്, ക്ഷീര വികസന ഓഫിസർ വി.ആർ.അശ്വതി, അർച്ചന ദിലീപ് തുടങ്ങിയവർപങ്കെടുത്തു.