
അരുർ: യുദ്ധം വേണ്ട എന്ന മുദ്രാവാക്യമുയർത്തി മഹിളാ കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് കാമ്പയിൻ സംഘടിപ്പിച്ചു. അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഉഷ അഗസ്റ്റിൻ അദ്ധ്യക്ഷയായി. ലൈല പ്രസന്നൻ, അംബികബാബു, സൂസമ്മ ശശിധരൻ, തങ്കമണി സോമൻ, സുമ, സിനി മനോഹരൻ, എലിസബത്ത് എന്നിവർ നേതൃത്വം നൽകി. സി.കെ.പുഷ്പൻ, പോൾ കളത്തറ, വി.കെ.മനോഹരൻ, പി.പി. സാബു,പി.എ.അൻസാർ, കുഞ്ഞുമോൻ വള്ളുവനാട്, എം.പി.. സാധു, കെ.എം.അബ്ദുള്ള, പി.ജെ. ഷിനു എന്നിവർ സംസാരിച്ചു.